News One Thrissur
Updates

കുപ്രസിദ്ധ ഗുണ്ട ഡൈമണ്‍ എന്നറിയപ്പെടുന്ന ജിനുജോസിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

തൃശൂര്‍: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ഡൈമണ്‍ എന്നറിയപ്പെടുന്ന ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജിനുജോസിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചു. ഇരട്ട കൊലപാതകം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുളള രണ്ട് വധശ്രമക്കേസ്സുകള്‍  തുടങ്ങി 10 ഓളം കേസ്സുകളില്‍ പ്രതിയാണ് ഇയാൾ. മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്  തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ്  തടങ്കൽ  ഉത്തരവ് പുറപ്പെടുവിച്ചത്. ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍  ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍ പി.വി. ഷാജി, എ.എസ്.ഐ ജ്യോതിഷ് കുമാര്‍ എന്നിവര്‍  ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

എൽഡിഎഫ് മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ 

Sudheer K

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

Sudheer K

തിരുവില്വാമലയില്‍ വീട്ടില്‍ മോഷണം: പത്തു പവനോളം സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു. 

Sudheer K

Leave a Comment

error: Content is protected !!