കൈപമംഗലം: ഉംറ തീര്‍ത്ഥാടനത്തിനിടെ കൈപമംഗലം സ്വദേശിനി മരിച്ചു. കൈപമംഗലം കാക്കാത്തുരുത്തി ബദര്‍ പള്ളിക്കടുത്ത് തേപറമ്പില്‍ ദിഖ്‌റുല്ലയുടെ ഭാര്യ റാഹില (57) ആണ് ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ മരിച്ചത്. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്‌ല. ഖബറടക്കം ഞായറാഴ്ച രാവിലെ മക്കയില്‍ നടത്തും.
next post