News One Thrissur
Updates

ഗുരുവായൂരിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാലദോശയിൽ ചത്ത പഴുതാര; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാലദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗത്തോട് അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ഇവർ വീഡിയോ റെകോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ രണ്ടു ദിവസം അടച്ചുപൂട്ടിക്കുയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം തുറന്നാൽ മതിയെന്ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Related posts

എറിയാട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു

Sudheer K

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി.

Sudheer K

അരിമ്പൂരിൽ കുപ്പി ശേഖരണത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Sudheer K

Leave a Comment

error: Content is protected !!