ചെമ്മാപ്പിള്ളി: 2024 ഒക്ടോബർ 23 മുതൽ 26 വരെ പാരിസിൽ വെച്ച് നടന്ന ഇൻറർനാഷണൽ സിന്തറ്റിക് ബയോളജി കോമ്പറ്റീഷനിൽ ( IGEM) ഗോൾഡ് മെഡലും, ഫാഷൻ ആൻഡ് കോസ്മെറ്റിക് പ്രൊജക്റ്റ് വിഭാഗത്തിൽ ഫസ്റ്റ് പ്രൈസും, ബെസ്റ്റ് പ്രമോഷൻ വീഡിയോ സ്പെഷ്യൽ പ്രൈസും നേടിയ ഇന്ത്യൻ ടീമിലെ അംഗമായ എയ്ഞ്ചൽ സി.ജെ. യെ നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. 60 രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ നിന്ന് അമ്പത് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. നെഹ്‌റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ ഏയ്ഞ്ചൽ സി.ജെ യെ ഷാൾ അണിയിച്ച് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രമോദ് കണിമംഗലത്ത്, നിസ്സാർ കുമ്മം കണ്ടത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഷെക്കീർ ചെമ്മാപ്പിള്ളി, റിജു കണക്കന്തറ എന്നിവർ പ്രസംഗിച്ചു. ചെമ്മാപ്പിള്ളി ചിറയത്ത് ജോയ് – ജിസ്സി ദമ്പതികളുടെ എക മകളാണ് എയ്ഞ്ചൽ. വിവിധ ചിത്രരചനയിലും, ക്വിസ് മത്സരങ്ങളിലും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.