ആലപ്പാട്: ചിറമ്മൽ കാരാത്ത് താവഴിയുടെ നേതൃത്വത്തിൽ 37-ാം മത് ചിറമ്മൽ കുടുംബ സംഗമം പുറത്തൂർ സെൻ്റ് ആൻ്റണീസ് പാരീഷ് ഹാളിൽ വെച്ച് നടത്തി. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ഫാ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ചിറമ്മൽ ഫാമിലി ഫെല്ലോഷിപ്പ് രക്ഷാധികാരി ഫാ. ഡേവീസ് ചിറമ്മൽ (സീനിയർ) അധ്യക്ഷത വഹിച്ചു. പദ്മഭൂഷൺ ഫാ. ഗബ്രിയേൽ ചിറമ്മൽ ജനസേവാ അവാർഡ് മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡയറക്ടർ ഫാ. സിംസൺ ചിറമ്മൽ ഏറ്റുവാങ്ങി. രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ഡോ. ചാക്കോ ചിറമ്മലിനെ ആദരിച്ചു. ചിറമ്മൽ ഫാമിലിയിലെ വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡും സ്കോളർഷിപ്പ് വിതരണവും നടത്തി. ചിറമ്മൽ ഫാമിലി ഫെല്ലോഷിപ്പ് പ്രസിഡൻ്റ് സി എ ജോർജ് സ്വാഗതം പറഞ്ഞു. പുറത്തൂർ സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ. ജോയ് മുരിങ്ങാത്തേരി, ഫാ. ജോളി ചിറമ്മൽ, ഫാ.ജോസ് ചിറമ്മൽ വടക്കൻ, സിസ്റ്റർ ഡോ.മേഴ്സി ചിറമ്മൽ, ജനറൽ കൺവീനർ സി സി ഫ്രാൻസീസ്, സെക്രട്ടറി ജീസ് ടി ചിറമ്മൽ എന്നിവർ പ്രസംഗിച്ചു. ദിവ്യബലിക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും നടത്തി. 2025 ലെ ചിറമ്മൽ സംഗമത്തിനുള്ള വി.മറിയം ത്രേസ്യയുടെ തിരുസ്വരൂപവും ദീപശിഖയും പടിഞ്ഞാറത്തല താവഴിക്ക് കൈമാറി.
previous post
next post