വാടാനപ്പളളി: വാടാനപ്പള്ളിയിൽ മത്തിച്ചാകര. ഗണേശമംഗലം ബീച്ചിലാണ് ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചക്ക് 11 മണിക്കാണ് തിരയോടൊപ്പം മത്തികൾ കൂട്ടമായി കരക്കടിഞ്ഞത്. കഴിഞ്ഞയാഴ്ച ചാവക്കാട് അകലാട് ബീച്ചിലും ചാകരയെത്തിയിരുന്നു. തളിക്കുളം ഭാഗത്തും, പെരിഞ്ഞനം തീരത്തും ആഴ്ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. ആഴ്ചകളുടെ വ്യത്യാസത്തിൽ ഇതിപ്പോൾ നാലാമത് തവണയാണ് തൃശ്ശൂർ ജില്ലയിൽ ചാള ചാകരയെത്തുന്നത്.
അന്തരീക്ഷ താപനിലയിലുണ്ടായ വിത്യാസമാണ് ചാള ചാകരയ്ക്ക് കാരണം. അടിത്തട്ടിൽ ഓക്സിജൻ കിട്ടാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ചാള /മത്തികൾ.. കരക്കടിയുന്നു എന്നതാണ് ചാള ചാകരയുണ്ടാകുന്നതിന്റെ ശാസ്ത്രീയമായ വിശദീകരണം. എന്നാൽ മറ്റു മത്സ്യങ്ങളൊന്നും സാധാരണ ഗതിയിൽ ഇങ്ങനെ കരയിലേക്ക് ക കയറാറില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വിവരമറിഞ്ഞ് മീൻ ശേഖരിക്കാനും വീഡിയോ പകർത്താനുമായി നിരവധി ആളുകളാണ് ബീച്ചിലേക്കെത്തിയത്. വന്നവർ വന്നവർ കിട്ടിയ പാത്രങ്ങളില്ലും കവറുകളിലുമായി മത്തി വാരിയെടുത്തു.