അരിമ്പൂർ: മനക്കൊടി ഒമ്പതാം വാർഡിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അംബേദ്കർ സബ് റോഡിൻ്റെ ഉദ്ഘാടനം നടന്നു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. സജീഷ് അധ്യക്ഷനായി. 100 മീറ്ററിൽ താഴെയുള്ള കോൺക്രീറ്റ് റോഡ് 2.25 ലക്ഷം രൂപ ചിലവിലാണ് നിർമ്മിച്ചത്. വാർഡംഗങ്ങളായ കെ.രാകേഷ്, സി.പി. പോൾ തുടങ്ങിയവർ സംസാരിച്ചു.
previous post