News One Thrissur
Updates

വിളക്കുമാടം കോൾപ്പടവിൽ വിതയിറക്കലും സ്ലൂയിസ് റാമ്പുകളുടെ ഉദ്ഘാടനവും

അരിമ്പൂർ: വെളുത്തൂർ വിളക്കുമാടം കോൾപ്പടവിലെ വിത ഇറക്കലും, 5 സ്ലൂയിസ് റാമ്പുകളുടെ ഉദ്ഘാടനവും നടന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻറ് കെ.ആർ. സുധാകരൻ അധ്യക്ഷനായി. 350 ഏക്കർ വരുന്ന പാടശേഖരത്തിലാണ് കൃഷി ഇറക്കുന്നത്. 135 ദിവസം കൊണ്ട് കൊയ്തെടുക്കാനാകും എന്നാണ് കർഷകർ കരുതുന്നത്.

ഫാം റോഡുകൾ, സ്ലൂയിസുകൾ, മോട്ടോർ ഷെഡുകൾ, സ്റ്റോർ റൂമുകൾ, സബ് മേഴ്‌സിബിൾ പമ്പ് സെറ്റുകൾ തുടങ്ങി മൂന്നുവർഷംകൊണ്ട് നാലു കോടിയുടെ വികസന പ്രവർത്തനങ്ങളാണ് വിളക്കുമാടം പാടശേഖരത്തിൽ നടന്നിട്ടുള്ളതെന്ന് പാടശേഖര സമിതി അംഗങ്ങൾ പറഞ്ഞു. വയനാട് ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കർഷകരിൽ നിന്ന് സമാഹരിച്ച 10,000 രൂപ ചടങ്ങിൽ കൈമാറി. കൃഷി ഓഫീസർ സ്വാതി സാബു, പാടശേഖര സമിതി സെക്രട്ടറി ടി.പി. ഷിജു, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, കാർഷിക വികസന സമിതി ചെയർമാൻ കെ.രാകേഷ്, വാർഡംഗങ്ങളായ നീതു ഷിജു, സി.പി. പോൾ തുടങ്ങിയവർ സംസാരിച്ചു.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ അർണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന്റെ 325-ാംവാർഷികവും, 293-ാം ചരമവാർഷികവും 

Sudheer K

കടലാക്രമണം തടയാൻ ശാശ്വത പരിഹാരം വേണം: കടപ്പുറം പഞ്ചായത്തിൽ ജ​ന​കീ​യ സ​മ​ര​ സ​ദ​സ്സ് നാ​ളെ

Sudheer K

ജീവൻ നിലനിർത്താൻ സഹായം തേടി അരിമ്പൂർ മുൻ പഞ്ചായത്തംഗം

Sudheer K

Leave a Comment

error: Content is protected !!