News One Thrissur
Updates

തൃപ്രയാറിൽ കാറിടിച്ച് വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

തൃപ്രയാർ: കാറിടിച്ച് വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. വെള്ളിക്കുളങ്ങര കോർമല മരോട്ടിക്കൽ തോമസ് മകൻ ഔസേഫ് (44 ) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1 മണിയോടെ തൃപ്രയാർ സെൻ്ററിൽ വെച്ചാണ് അപകടം. തൃപ്രയാർ വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഔസേഫ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. കൊല്ലത്തു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ഉടൻ ദയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ഗണിത വിസ്മയം – 2025

Sudheer K

കാപ്പ നിയമം ലംഘിച്ച ചെന്ത്രാപ്പിന്നി സ്വദേശിയെ ജയിലിലടച്ചു

Sudheer K

ഭക്ഷണത്തിൽ ചത്ത പഴുതാര:സ്ഥാപനം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

Sudheer K

Leave a Comment

error: Content is protected !!