പഴുവിൽ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഊര് ചുറ്റൽ ചടങ്ങിന് സമാപനമായി. ഷഷ്ഠി ആഘോഷത്തിനായി ഭഗവാൻ തന്റെ പ്രജകളെ വീടുകളിൽ ചെന്ന് ക്ഷണിക്കുന്നുവെന്നാണ് ഐതീഹ്യം. 10 ദിവസങ്ങളിലായി 1400 വീടുകളിൽ ഭഗവാന്റെ വിഗ്രഹം കാവടി താളമേളങ്ങളുടെ അകമ്പടിയോടെ ഭവന സന്ദർശനം നടത്തി. ക്ഷേത്ര ഉപദേശക സമിതി . മാത്യ വേദി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. 2024 നവംബർ 6.7 ദിവസങ്ങളിലാണ് ഷഷ്ഠി ആഘോഷം നടക്കുന്നത്.
previous post
next post