News One Thrissur
Updates

കരുവന്നൂരിൽ വീട്കയറി ആക്രമണം; പ്രതി അറസ്റ്റിൽ.

ചേർപ്പ്: കരുവന്നൂരിൽ വീടുകയറി കുടുംബത്തെ മർദ്ധിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ.കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനുപിനെ(28) യാണ് പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷീന്റെ നേതൃത്യത്തിൽ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലെ21നാണ് കേസിനാസ്പ ദമായസംഭവം. മദ്യപിച്ചു സ്കൂട്ടറോടിച്ചു പരാതിക്കാരന്റെ വീടിന്റെ ഗയ്റ്റ് ഇടിച്ചുതകർത്ത്‌ ആക്രമണം നടത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പരാതിക്കാരന്റെ ഭാര്യക്കും അമ്മയ്ക്കും കൊച്ചുകുട്ടിക്കും പരിക്കേറ്റിരുന്നു.

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിക ൾക്കൊപ്പം ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ പുലർചെ പോലീസ് കെട്ടിടംവളഞ്ഞു പിടികൂടുകയായിരുന്നു. കൊലപാതകശ്രമം, മയക്കുമരുന്ന്, ആംസ് ആക്ട് തുടങ്ങിയ കേസുകളിൽ ഇയാൾപ്രതിയാണ്.ഇരിങ്ങാലക്കുട, മതിലകം, കൊടകര എന്നീ സേറ്റഷനുകളിൽ പ്രതിയുടെ പേരിൽ കേസുകൾ നിലവിലുണ്ട്. ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ്കരീം, എസ്ഐ ആൽബിതോമസ്, മുഹമ്മദ്റാഷീ, ഇ.എൻ. സതീശൻ, സിപിഒമാരായ ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, കെ.എസ്. ഉമേഷ്‌, പി.കെ. കമൽ കൃഷ്ണ എന്നിവരടങ്ങീയ സംഘമാണ് പ്രതിയെപിടികൂടിയത്. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

Related posts

യതീന്ദ്രൻ അന്തരിച്ചു

Sudheer K

കേരളത്തിൽ ആദ്യത്തെ വനിതാ മുട്ടിപ്പാട്ട് ടീം വെങ്കിടങ്ങിൽ നിന്നും

Sudheer K

വത്സൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!