News One Thrissur
Updates

കോൾ മേഖലയിൽ എഫ്ആർപി ഷട്ടറുകൾ സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചാഴൂർ: ആലപ്പാട് – പുള്ള് – ചാഴൂർ മേഖലയിൽ ആധൂനിക രീതിയിലുള്ള ജർമ്മൻ സാങ്കേതിക വിദ്യയിൽ സ്ഥാപിച്ച എഫ്.ആർ.പി ഷട്ടറുകളുടെ ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കോൾ മേഖലയിലെ കർഷകർക്ക് വളരെ ഉപകാരപ്രദമായ പ്രവൃത്തി നടപ്പിലാക്കിയത്. വർഷക്കാലത്ത് അധികജലം സ്ലൂയിസിലൂടെ ഒഴുക്കി കളയാനും, വേനൽക്കാലത്ത് വെള്ളം സംഭരിച്ച് അടക്കാനും തൊഴിലാളികൾ ഇല്ലാതെ കർഷകർക്ക് തന്നെ ഹാൻഡിൽ ലിവർ ഉപയോഗിച്ച് ഷട്ടർ ഉയർത്താനും, താഴ്ത്താനും എളുപ്പത്തിൽ സാധിക്കും. പുള്ള് അമ്പലത്താഴം, 17-ാം നമ്പർ ചാൽ, താമരക്കുളം, പുളിഞ്ചോട്, ഷാപ്പ് കൽവർട്ട് എന്നിവടങ്ങളിലായി 7 ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ആലപ്പാട് പുള്ള് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വി. ഹരിലാൽ സ്വാഗതം പറഞ്ഞു. ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു സി.വി, അസിസ്റ്റൻ്റ് എഞ്ചിനീയർ സിബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർലി, എ.ഡി.എ മിനി ജോസഫ്, കോൾ കർഷക സംഘം സെക്രട്ടറി കെ.കെ. കൊച്ചു മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി തിലകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷില്ലി ജിജുമോൻ, വിനീത ബെന്നി, കെ.വി. ഇന്ദുലാൽ, എൻ.എൻ. ജോഷി തുടങ്ങിയവർ സംസാരിച്ചു.

Related posts

എടതിരിഞ്ഞി സ്വദേശി സൗദിയിൽ അന്തരിച്ചു.

Sudheer K

കാഞ്ഞാണിയിൽ രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ് സ്വകാര്യ ബസ്സുകൾ; ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് അന്തിക്കാട് പോലീസ്

Sudheer K

സിപിഐഎം മണലൂർ ഏരിയ സമ്മേളനത്തിന് തുടക്കമായി. 

Sudheer K

Leave a Comment

error: Content is protected !!