മതിലകം: ദേശീയപാതയിൽ മതിലകം പുതിയകാവ് വളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.ഗുരുവായിരിലേക്ക് വരികയായിരുന്നു കെ.എസ്. ആർ. ടി. സി. ബസ്സും കൊടുങ്ങല്ലൂരിലയേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. തലയും, ആടിയെല്ലും സീറ്റുകളിൽ ഇടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മതിലകം സ്വദേശി രമിജ തസ്‌നി, വള്ളവട്ടം സ്വദേശി ബുഷറ, കൊടുങ്ങല്ലൂർ സ്വദേശി അനൂപ് എന്നിവരെ കൊടുങ്ങല്ലൂരില സ്വകാര്യ ആശുപത്രിയിലത്തിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം.
previous post