തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണസമിതി അധികാരമേറ്റു. പുതിയ ഭരണസമിതിയംഗങ്ങൾക്ക് സ്വീകരണവും നൽകി. പ്രസിഡൻ്റായി സിപിഐ എം ഏരിയ കമ്മിറ്റിയംഗം അഡ്വ.വി.കെ. ജ്യോതി പ്രകാശ് (ജനറൽ വിഭാഗം) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റായി സിപിഐയിലെ എ. ഇ. സുഭാഷിനെയും തെരഞ്ഞെടുത്തു.തുടർന്ന് നടന്ന സ്വീകരണയോഗം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറിമാരായ എം.എ. ഹാരിസ്ബാബു, കെ.ആർ. ജൈത്രൻ, മുൻ എംഎൽഎ പ്രൊഫ.കെ.യു. അരുണൻ, അഡ്വ.വി.കെ. ജ്യോതി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കെ.കെ ജിനേന്ദ്രബാബു, ടി.വി. ചന്ദ്രൻ, എ.എ. അനിൽകുമാർ, എം.ഡി. സുരേഷ്, ദിവ്യ ലിജേഷ്, ഹേമലത പ്രതാപൻ, പി.കെ. രാജു, പി.എസ്. ഗിരീഷ്, ബി.എസ്. ജ്യോത്സന, സക്കീർ ഹുസൈൻ എന്നിവരാണ് മറ്റു പുതിയ ഭരണസമിതിയംഗങ്ങൾ
previous post
next post