മുല്ലശ്ശേരി: ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. മുല്ലശ്ശേരി പാണ്ടിയത്ത് ഉണ്ണികൃഷ്ണൻ (58) ആണ് കള്ള് ചെത്തുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരരിച്ചത്. കുണ്ടലിയൂരിൽ വെച്ചാണ് അപകടം. ഭാര്യ: വനജ. മക്കൾ: നീതു, സീതു. മരുമക്കൾ: ശ്രീജിത്ത്, ജിനേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.