കയ്പമംഗലം: വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇ.ടി. ടൈസൺ എം എൽ എ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനത്തിലും ചെന്ത്രാപ്പിന്നി ഹയർ സെക്കൻ്ററി സ്‌കൂൾ മുന്നേറ്റം തുടരുന്നു. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 123 പോയിന്റും, ഹയർ സെക്കന്ററി വിഭാഗത്തിൽ 57 പോയിന്റും യു.പി. വിഭാഗത്തിൽ 45 പോയിൻ്റുകളും നേടിയാണ് ചെന്ത്രാപ്പിന്നി സ്‌കൂൾ മുന്നേറ്റം തുടരുന്നത്.
യു.പി. വിഭാഗത്തിൽ 45 പോയിന്റ് വീതം നേടി എടത്തിരുത്തി സെയ്ൻ്റ് ആൻസ് സി.യു.പി. സ്‌കൂളും, ഏങ്ങണ്ടിയൂർ സെയ്ൻ്റ് തോമസ് എച്ച്.എസും ഒപ്പമുണ്ട്. എൽ.പി. വിഭാഗം ജനറലിൽ 40 പോയിൻ്റുമായി ഏങ്ങണ്ടിയൂർ സെയ്ന്റ് തോമസ് എൽ.പി.എസ് ആണ് മുന്നിൽ. യു.പി. വിഭാഗം സംസ്കൃതോ ത്സവത്തിൽ 56 പോയിന്റുമായി തളിക്കുളം എസ്.എൻ.വി. യു.പി. സ്‌കൂളാണ് മുന്നിൽ. എച്ച്.എസ്. വിഭാഗം സംസ്‌കൃതോത്സവത്തിൽ 38 പോയിന്റുമായി എങ്ങണ്ടിയൂർ സെയ്ന്റ് തോമസ് സ്കൂൾ ആണ് മുന്നിലുള്ളത്.