തൃപ്രയാർ: 25- മത് തൃപ്രയാർ നാടകവിരുന്നിന് തൃപ്രയാർ ടി.എസ്.ജി. എ ഇൻഡോർ സ്റ്റേഡിയത്തിൽതിരശ്ശീല ഉയർന്നു. നാടകവിരുന്ന്ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനിമാതാരം കോട്ടയം രമേഷ് നാടകവിരുന്ന് ഉദ്ഘാടനം ചെയ്തു. പരിമിതിക്കുള്ളിൽ നിന്ന് അഡ്ജസ്റ്റ് ചെയ്ത് കളിക്കാൻ വിധിക്കപ്പെട്ട കലയാണ് നാടകം ആബാലവൃദ്ധം ജനങ്ങൾ ആസ്വദിച്ചിരുന്ന നാടകംഇന്ന് യുവജനങ്ങളിൽ നിന്ന് അകന്നു. അവർക്കുകൂടിആസ്വാദ്യകരമായ നാടകങ്ങൾ ഉണ്ടാവണമെന്ന്കോട്ടയം രമേഷ് അഭിപ്രായപ്പെട്ടുനാടക സിനിമ താരം പയ്യന്നൂർ മുരളി, കെ.യു. അരുണൻ മുൻ എംഎൽഎ ,ഗീത ഗോപി മുൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ,ബിജെപി നാട്ടിക മണ്ഡലം പ്രസിഡൻറ് ഇ.പി. ഹരീഷ് മാസ്റ്റർ, നാടകവിരുന്ന് ജനറൽ കൺവീനർ കെ. വി. രാമകൃഷ്ണൻ, കെ.ആർ. ബിജു എന്നിവർ സംസാരിച്ചു.തൃപ്രയാർ നാടകം വിരുന്നുമായി ആദ്യകാലം മുതൽ സഹകരിച്ചു വരുന്നമുഗൾ ജ്വല്ലറി ഉടമ അബ്ദുൽ അസീസ്, പി കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുന്നത് ആദ്യദിവസം തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’ അരങ്ങേറി.ചൊവ്വാഴ്ച ചിറയിൻകീഴ് അനുഗ്രഹയുടെ ‘ചിത്തിര’ നാടകം അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകാവതരണം.
next post