മുല്ലശ്ശേരി: ഉപജില്ല കലോത്സവത്തിൻ്റെ സമാപന ദിവസം സംഘർത്തെ തുടർന്ന് പോലീസ് ലാത്തിവിശി. മുല്ലശ്ശരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയിൽ നടന്ന ഹയർ സെക്കൻ്ററി സ്ക്കൂൾ കോൽകളി മത്സരത്തിൻ്റെ ഫലപ്രഖ്യാപനത്തിനു ശേഷം വിജയികളായ വിദ്യാർത്ഥികൾ നടത്തിയ ആഹ്ളാദ പ്രകടനമാണ് സംഘർഷത്തിലേക്ക് നയിച്ചത്. വിജയിച്ച ടീമിൻ്റെ ആഹ്ളാദാരവം രണ്ടാം സ്ഥാനക്കാരായ ടീമിനെ ചൊടിപ്പിക്കുകയും അവർ അറബനമുട്ടുമായി രംഗത്ത് ഇറങ്ങിയതോടെ സ്കൂൾ അങ്കണം സംഘർഷഭരിതമായി.ഇതിനിടെ വിദ്യാർത്ഥികൾ തമ്മിൽ അടി തുടങ്ങിയതോടെ പാവറട്ടി എസ് ഐ ഡി വൈശാഖിൻ്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി ലാത്തി വിശുകയായിരുന്നു. ഇതോടെ തടിച്ച് കുടിയ വിദ്യാർത്ഥികൾ ചിതറി ഓടി. കോൽകളിയിൽ പാടൂർ അലി മൂൽ ഹയർ സെക്കൻ്ററി സ്കൂളാണ് ഒന്നാം സ്ഥാനം നേടിയത്.