News One Thrissur
Updates

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു.

വാടാനപ്പള്ളി: ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ പി.എം. അഹമ്മദ് പ്രഖ്യാപനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം നിസ്സാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. പഞ്ചായത്തിലെ 8253 വീടുകളില്‍ കുടുംബശ്രീ – അംഗനവാടി പ്രവര്‍ത്തകര്‍ , വാടാനപ്പള്ളി പരിധിയിലെ സ്കൂളുകളില ഐ.ടി ക്ലബ്ബ്, എന്‍.എസ്സ്.എസ് വിദ്യാര്‍ഥികള്‍, ഡിജി കേരളം വളണ്ടിയര്‍മാര്‍ എന്നിവര്‍ മുഖേന സര്‍വ്വേ നടത്തി കണ്ടെത്തിയ 2000 ത്തോളം പഠിതാക്കള്‍ക്ക് സാക്ഷരത പ്രേരകമാരായ ശാഖി, ബിന്ധു, ടെക്നിക്കല്‍ അസിസ്റ്റന്റ് ഫ്രാന്‍സീസ്, ഷിന്‍റോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ തൊഴിലുറപ്പ് തൊഴിലിടങ്ങളിലായി ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനം നല്‍കി മൂല്യനിര്‍ണ്ണയം നടത്തിയാണ് സമ്പൂര്‍ണ്ണ സാക്ഷരത പഞ്ചായത്തായി വാടാനപ്പള്ളിയെ മാറ്റിയത്.

Related posts

സ്വർണ്ണ വില വീണ്ടും വർധിച്ചു : പവന് 50,800

Sudheer K

വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sudheer K

എം.എ. ഹാരിസ് ബാബു സി.പി.എം. നാട്ടിക ഏരിയാ സെക്രട്ടറി

Sudheer K

Leave a Comment

error: Content is protected !!