തൃശൂർ: മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. ബുധനാഴ്ച വൈകിട്ട് ആണ് സംഭവം അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പോട്ടൂര്‍ സ്വാദേശിയായ യുവാവണ് അത്യഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടയിരുന്ന ഡോകടറെ മര്‍ദ്ദിച്ചത്. ചികിത്സയ്ക്ക് അമ്മയേയും മകളെയും പരിശോധിച്ചു കൊണ്ടിരിക്കേ ഞാന്‍ എത്തിയിട്ട് 15 മിനിറ്റ കഴിഞ്ഞുവെന്നും എന്റെ പരിക്കുകള്‍ പരിശോധിക്കണം എന്ന് പറഞ്ഞ് യുവാവ് ബഹളം വെയക്കുകയും മൊബൈല്‍ വഴി ഫെയസ് ബുക്കിലൂടെ ലൈവായി ഡോകടറെമാരെ ചീത്ത പറയുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ വനിത ഡോകടറുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു .ഇത് തടയാന്‍ ശ്രമിച്ചുപ്പോള്‍ ഡോകടറുടെ മുഖത്ത് യുവാവ് അടിക്കുകയായിരുന്നു ഓടികൂടിയ സൂരക്ഷ ജീവനക്കാരും മറ്റു രോഗികളുടെ ഒപ്പം ഉണ്ടായിരുന്നവരും ചേര്‍ന്നാണ് യുവാവിനെ കീഴപ്പെടുത്തിയത് . ഇതിനിടയില്‍ യുവാവിനും മര്‍ദ്ദനം ഏറ്റുതായി പറയുന്നു. സംഭവമറിഞ്ഞ് സഥലത്ത് എത്തിയ മെഡിക്കല്‍ കോളജ് പോലീസ് യുവാവിനെ കസറ്റഡിയില്‍ എടുത്തു. അസ്ഥിരോഗ വിഭാഗത്തിലെ ഡോ.രോഹനാണ് മർദ്ദനമേറ്റത്.