News One Thrissur
Updates

മുല്ലശ്ശേരി പറമ്പൻതളി ഷഷ്ഠി ഇന്ന്.

മുല്ലശ്ശേരി: പ്രസിദ്ധമായ പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ഉപദേവനായ സുബ്രഹ്മണ്യ സ്വാമിയുടെ ഷഷ്ഠി ആഘോഷം വ്യാഴാഴ്ച നടക്കും. ഇത്തവണ ഷഷ്ഠി ആഘോഷങ്ങളിൽ 30 കമ്മിറ്റികൾ പങ്കാളികളാകും.

ഷഷ്ഠി ആഘോഷത്തിന് തുടക്കമിട്ട് തലേദിവസമായ ബുധനാഴ്ച
വിവിധ ദേശങ്ങളിൽ കാവടികൾ, നാഗസ്വരം, ബാൻറ്സെറ്റ്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ നിരത്തിലിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തി. ഷഷ്ഠി ആഘോഷത്തിൻ്റെ പ്രധാന ആകർഷണമായ കുലവാഴ വിതാനവും നടന്നു.ക്ഷേത്രത്തിന് ചുറ്റും ഭക്തർ സമർപ്പിക്കുന്ന നൂറുകണക്കിന് വാഴക്കുലകൾ കൊണ്ട് അലങ്കരിച്ചു.പറമ്പൻതളി നടയിൽ ഒരുക്കിയിട്ടുള്ള ഷഷ്ഠി ആഘോഷ പന്തൽ ദീപാലങ്കാര സ്വിച്ച് ഓൺ ബുധനാഴ്ച വൈകീട്ട് സ്വിച്ച് ഓൺ ചെയ്തു.തുലാം മാസത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആഘോഷ ദിവസമായ വ്യാഴാഴ്ച പുലർച്ചെ നാലിന് നട തുറക്കും.തുടർന്ന് വിശേഷാൽ പൂജകൾ, വിവിധ അഭിഷേകങ്ങൾ എന്നിവ നടക്കും.ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദാമോദരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും.രാവിലെ 11 മുതൽ
ആറ് ദേശങ്ങളിൽ നിന്ന് ശൂലധാരികളായ മുരുക ഭക്തർ ക്ഷേത്രത്തിലെത്തി തുടങ്ങും.വൈകീട്ട് നാലു മുതൽ 21 ദേശങ്ങളിൽ നിന്നുള്ള കാവടി ആഘോഷങ്ങൾ ക്ഷേത്ര മൈതാനത്ത് എത്തി തുടങ്ങും.രാത്രി ഒൻപത് വരെ കാവടി വരവ് ഉണ്ടാകും.
സൗകര്യം ഒരുക്കുന്നതിനായി 200ലധികം
വോളൻ്റിയർമാരെയും കൂടാതെ ആംബുലൻസ് സംവിധാനവും ഒരുക്കും.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മുല്ലശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, വടക്കൻ പുതുക്കാട് പള്ളി ഗ്രൗണ്ട്, അയ്യപ്പകുടം ക്ഷേത്രാങ്കണം, മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ
സൗകര്യമൊരുക്കിയിട്ടുള്ളതായി ദേവസ്വം അഡ്മിനിസ്ട്രേഷൻ ഓഫീസർ വി ലെനിൻ, മാനേജർ എം.വി. രത്നാകരൻ എന്നിവർ അറിയിച്ചു.

Related posts

തൊയക്കാവ് ജലോത്സവം: മടപ്ലാതുരുത്ത് ജേതാക്കൾ.

Sudheer K

അബ്ദുൽ മജീദ് (കോഹിനൂർ ) അന്തരിച്ചു.

Sudheer K

തൃപ്രയാർ ഏകാദശി നാളെ: ദശമി വിളക്ക് ഇന്ന്

Sudheer K

Leave a Comment

error: Content is protected !!