മുല്ലശ്ശേരി: ഉപജില്ല കലോത്സവം സമാപിച്ചു. ഹയർ സെക്കൻ്ററി വിഭാഗത്തിൽ പാവറട്ടി സെൻറ് ജോസഫ് എച്ച്എസ്എസ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ സികെസിജി എച്ച്എസ് പാവറട്ടിയും യുപി വിഭാഗത്തിൽ വിവേകാനന്ദ ഇഎം സ്കൂൾ മുല്ലശ്ശേരിയും, എൽപി വിഭാഗത്തിൽ സികെസിഇഎം എൽപിഎസ് പാവറട്ടി & സെൻറ് ജോസഫ് എൽ പി എസ് മുല്ലശ്ശേരി എന്നിവർ ജേതാക്കളായി. അറബി സാഹിത്യോത്സവം ഹൈസ്കൂൾ വിഭാഗം: അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പാടൂർ & എംഎസ് എംവി എച്ച്എസ്എസ് വെന്മേനാട്. യുപി വിഭാഗം: എംഎഎസ്എംവി എച്ച്എസ്എസ് വെന്മേനാട് & വിവിയുപിഎസ് പാടൂർ. എൽപി വിഭാഗം: സെൻറ് ജോസഫ് എച്ച്എസ് ഏനാമാക്കൽ, സെൻറ് ജോസഫ് എൽപിഎസ് മുല്ലശ്ശേരി, സെൻറ് ജോസഫ് എൽ പിഎസ് പാവറട്ടി എന്നിവർ ജേതാക്കളായി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം: സെൻ്റ് ജോസഫ് എച്ച്എസ് ഏനാമാക്കൽ
യുപി വിഭാഗം: വിവിയുപിഎസ് പാടൂർ എന്നിവർ ജേതാക്കളായി. സമാപന പൊതു യോഗത്തിൽ വികസന സമിതി കൺവീനർ ടി.യു. ജയ്സൺ സ്വാഗതം പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ ചാക്കോ ഫലപ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ശ്രീദേവി ജയരാജ്, കൊച്ചപ്പൻ വടക്കൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു അമ്പലത്ത്, ഗ്രേസി ജേക്കബ്, ശരീഫ് ചിറക്കൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർസമ്മാനദാനം നിർവഹിച്ചു. സംഘടന പ്രതിനിധികളായ മുഹ്സിൻ പാടൂർ, സി. രാധാകൃഷ്ണൻ, ജോ ഇമ്മാനുവേൽ എന്നിവർ ആശംസ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡൊമനിക് സാവിയോ നന്ദി പറഞ്ഞു