കയ്പമംഗലം: വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 231 പോയിന്റ് നേടി വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസ്. സ്‌കൂളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 259 പോയിന്റ് നേടി എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നിയും ജേതാക്കളായി. എച്ച്.എസ്. വിഭാഗത്തില്‍ 225 പോയിന്റ് നേടി എച്ച്.എസ്. എസ്. ചെന്ത്രാപ്പിന്നിയും എച്ച്.എസ്.എസ്. വിഭാഗത്തില്‍ 254 പോയിന്റ് നേടി നാട്ടിക എസ്.എന്‍. ട്രസ്റ്റ് സ്‌കൂളും രണ്ടാം സ്ഥാനത്തെത്തി. യു.പി. വിഭാഗത്തില്‍ 80 പോയിന്റ് വീതം നേടി എസ്.എന്‍.പി.യു.പി.എസ്. തളിക്കുളം, സെയ്ന്റ് ഫ്രാന്‍സീസ് സേവ്യര്‍ ആര്‍.സി.യു.പി.എസ്. വാടാനപ്പിള്ളി, , സെയ്ന്റ് ആന്‍സ് സി.യു.പി.എസ്. എടത്തിരുത്തി, എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നി എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്ങിട്ടു. 78 പോയിന്റ് നേടിയ ഏങ്ങണ്ടിയൂര്‍ സെയ്ന്റ് തോമസ് എച്ച്.എസിനാണ് രണ്ടാം സ്ഥാനം. എല്‍.പി. വിഭാഗത്തില്‍ 65 പോയിന്റ് നേടിയ എസ്.എന്‍.പി.യു.പി.എസ്. തളിക്കുളം, എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നി, എസ്.എന്‍.ഡി.പി. എല്‍.പി.എസ്. നാട്ടിക സൗത്ത്, കെ.എം.യു.പി.എസ്. നാട്ടിക വെസ്റ്റ്, സെയ്ന്റ് തോമസ് എല്‍.പി.എസ്. ഏങ്ങണ്ടിയൂര്‍ എന്നീ സ്‌കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയിന്റ് നേടിയ വി.വി.യു.പി.എസ്. പള്ളിപ്പുറം ആണ് രണ്ടാം സ്ഥാനത്തെത്തിയത്. എച്ച്.എസ്. അറബിക് കലോത്സവത്തില്‍ എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നിയും മോഡല്‍ എച്ച്.എസ്. പുതിയങ്ങാടിയും 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റോടെ പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ്. രണ്ടാം സ്ഥാനത്തെത്തി.
എച്ച്.എസ്. സംസ്‌കൃതോത്സവത്തില്‍ 88 പോയിന്റ് നേടിയ ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. യു.പി. അറബിക് കലോത്സവത്തില്‍ 63 പോയിന്റ് നേടി പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസും, വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസും, തളിക്കുളം എ.എം.യു.പി.എസും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയിന്റ് വീതം നേടി പെരിഞ്ഞനം ജി.യു.പി.എസ്., ആര്‍.സി.യു.പി.എസ്. കയ്പമംഗലം, എസ്.എന്‍.പി.യു.പി.എസ്. തളിക്കുളം എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാവും പങ്കിട്ടു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി അധ്യക്ഷയായി, എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് ടി.കെ. ചന്ദ്രബാബു, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനിത മോഹന്‍ദാസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.