അരിമ്പൂർ: എറവ് മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തെ മൃഗാശുപത്രിയിൽ നിന്നുമായി കാൽ ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെ (52) യാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്.
പഴയന്നൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്. ഇയാളെ സ്ഥലത്തെതിച്ച് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അന്തിക്കാട് പ്രിൻസിപ്പൽ എസ്ഐ കെ.അജിത്ത്, എസ്ഐ വി.എസ്.ജയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.