News One Thrissur
Updates

പറമ്പൻതളി ഷഷ്ഠിക്ക് ആയിരങ്ങളെത്തി

മുല്ലശ്ശേരി: പറമ്പൻതളി ഷഷ്ഠിയുടെതാളമേള വിസ്മയം കാണാൻ ആയിരങ്ങളെത്തി. നാഗസ്വരത്തിൻ്റെ താളത്തിനൊത്ത് കാവടി സംഘങ്ങൾ ചുവട് വെക്കുന്ന കാഴ്ച ആനന്ദകരമായി. ഇത്തവണ ഷഷ്ഠി ആഘോഷങ്ങളിൽ 30 ദേശ കമ്മിറ്റികൾ പങ്കാളികളായി. വിവിധ ദേശങ്ങളിൽ കാവടികൾ, നാഗസ്വരം, ബാൻറ്സെറ്റ്, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയാണ് കാവടി കുട്ടങ്ങൾ നിരത്തിലിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തിയത്. ഷഷ്ഠി ദിവസമായ വ്യാഴാഴ്ച രാവിലെ 11 മുതൽ ആറ് ദേശങ്ങളിൽ നിന്ന് ശൂലധാരികളായ മുരുക ഭക്തർ ക്ഷേത്രത്തിലെത്തി തുടങ്ങി.

വൈകീട്ട് നാലു മണി മുതൽ 21 ദേശങ്ങളിൽ നിന്നുള്ള പീലികാവടികളും നിലക്കാവടികളും നാദസ്വരത്തിന്റെ അകമ്പടിയോടെ ആഘോഷങ്ങൾ ക്ഷേത്ര മൈതാനത്ത് എത്തിയതോടെആഘോഷം ഉത്സവ ലഹരിയിലായി. ഷഷ്ഠി ആഘോഷ ദിവസമായ വ്യാഴാഴ്ച പുലർച്ചെ നാലിന് നട തുറന്നു.തുടർന്ന് വിശേഷാൽ പൂജകൾ, വിവിധ അഭിഷേകങ്ങൾ എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദാമോദരൻ നമ്പൂതിരി മുഖ്യ കാർമികനായി മറ്റു ചടങ്ങുകൾക്ക് മേൽശാന്തിമാരായ സന്ദിപ് എമ്പ്രാന്തിരി, ദിനേശൻ എമ്പ്രാന്തിരി ,രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവരും നേതൃത്വം നൽകി. ദേവസ്വം അഡ്മിനിസ്ട്രേഷൻ ഓഫീസർ വി. ലെനിൻ, മാനേജർ എം.വി. രത്നാകരൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനായി 200ലധികം വോളൻ്റിയർമാരെയും കൂടാതെ ക്രമസമാധാനത്തിനുവേണ്ടി 150 ഓളം പോലീസും, സൗജന്യമായി ആംബുലൻസ് സൗകര്യവും, ആരോഗ്യവകുപ്പിന്റെ ടീമിൻ്റെ സൗകര്യവും ഒരുക്കിയിരുന്നു. രാത്രി ഒൻപതോടെ ആഘോഷങ്ങൾക്ക് സമാപനമായി.

Related posts

ഗോപകുമാർ അന്തരിച്ചു

Sudheer K

കലോത്സവത്തിന് വന്ന സ്കൂൾ ബസ് റോഡ് സൈഡിലെ കുഴിയിൽ താഴ്ന്നു.

Sudheer K

രന്യ ബിനീഷ് വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Sudheer K

Leave a Comment

error: Content is protected !!