തളിക്കുളം: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ തലത്തിലുള്ള സൗജന്യ കാർഷിക വൈദ്യുതി ഉപഭോതാക്കൾക്ക് വേണ്ടി തയാറാക്കിയ സോഫ്റ്റ്‌വെയറിൻ്റെ പ്രവർത്തന ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത നിർവഹിച്ചു. ചടങ്ങിൽ തളിക്കുളം കൃഷി ഓഫീസർ ടി. ആർ. അഞ്ചന അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കാർഷിക സൗജന്യ വൈദ്യുതി ഉപഭോക്തൃ സമിതിക്കായി ഒരു സോഫ്റ്റ്‌വെയർ ആരംഭിച്ചിട്ടുള്ളത്. വർഷംതോറും ഉള്ള പുതുക്കൽ സംവിധാനം കർഷകരിലേക്ക് എസ് എം എസ് വഴി മൊബൈലിൽ ലഭിക്കാനുള്ള സംവിധാനം, ന്യൂനതകൾ പരിഹരിച്ച് ജോലി ലഘൂകരിക്കൽ, കുറഞ്ഞ സമയം കൊണ്ട് കഷകർക്ക് അംഗത്വം പുതുക്കൽ തുടങ്ങിയ സംവിധാനങ്ങൾ സോഫ്റ്റ്‌വെയർ വഴി കുറ്റമറ്റ രീതിയിൽ ചെയ്തു കൊടുക്കലാണ് സോഫ്റ്റ്‌വെയർ വിന്യസിച്ചതിന്റെ ലക്ഷ്യം. 1300 ലധികം മെമ്പർമാരെ നിലവിൽ അംഗങ്ങളാക്കാൻ സാധിച്ചിട്ടുണ്ട്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ബ്ലോക്ക് മെമ്പർ ലിന്റ സുഭാഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ, ഉന്മേഷ് സമിതി അംഗങ്ങളായ അബ്ദുൾ നാസർ, അശോകൻ താണിയിൽ, വത്സലൻ മുതിരപറമ്പിൽ, ധർമൻ മേലെടത്ത്, ബാലൻ ഇത്തിക്കാട്ട്, റഹ്മത്തലി വാടാനപ്പള്ളി, വലപ്പാട്, നാട്ടിക, എങ്ങണ്ടിയൂർ, പഞ്ചായത്തുകളിലെ സൗജന്യ വൈദ്യുതി സമിതിയിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
previous post