കടപ്പുറം: പഞ്ചായത്തിലെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരത്തിനും മേഖലയെ കോസ്റ്റല്‍ ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്ത് ഭരണസമിതി ജനകീയ സമരസദസ്സ് ശനിയാഴ്ച നടക്കുമെന്ന് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് അറിയിച്ചു. വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെ അഞ്ചങ്ങാടി വളവില്‍ നടക്കുന്ന സമരം തീരദേശ വനിത ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ കാഞ്ചന മൂക്കന്, വി.പി. മന്‍സൂര്‍ അലി എന്നിവര്‍ സംബന്ധിച്ചു.
previous post
next post