അരിമ്പൂർ: അരിമ്പൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മിച്ച ഹോമിയോ ആശുപത്രി റോഡ് തുറന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. വാർഡംഗങ്ങളായ ജെൻസൻ ജെയിംസ്, പി.എ. ജോസ്, സി.പി.പോൾ തുടങ്ങിയവർ സംസാരിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 മീറ്റർ നീളത്തിൽ 2 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മിച്ചത്.
previous post