News One Thrissur
Updates

കിഴുപ്പിള്ളിക്കര — പഴുവിൽ പ്രധാന പാതയോരത്തുള്ള പുത്തൻ തോട്ടിലേക്കു മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. 

പഴുവിൽ: കിഴുപ്പിള്ളിക്കര — പഴുവിൽ പ്രധാന പാതയോരത്തുള്ള പുത്തൻ തോട്ടിലേക്കു വലിയ ടാങ്കർ ലോറികളിലെത്തി കക്കൂസ് മാലിന്യ മടക്കമുള്ള വൃത്തിഹീനമായ മാലിന്യ ദ്രാവകങ്ങൾ പാതിരാത്രികളിൽ ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. 40 ലേറെ കുടുംബങ്ങൾ വെണ്ടര പാടശേഖരത്തേയും പുത്തൻ തോടിനേയുംചുറ്റപ്പെട്ടു കിടക്കുന്ന ചിറ്റിലായി ലാണ് താമസം.

എന്നാൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നത് ചാഴൂർ പഞ്ചായത്തിൻ്റെ പ്രദേശങ്ങളിലാണ് ചേർപ്പു പോലീസിൻ്റെ പരിതി വരുന്ന സ്ഥലത്തു വെച്ചു തള്ളുന്ന മാലിന്യത്തിൻ്റെ ദുരിതം അനുഭവിക്കുന്നത് ചിറ്റിലായി ഗ്രാമവാസികളാണ്. അവർക്ക് കുടിവെള്ളം ഒഴിച്ചു എല്ലാ ആവശ്യത്തിനും ആശ്രയമായ പുത്തൻ തോട്ടിലെ വെള്ളത്തിലേക്കാണ് കക്കൂസ്മാലിന്യ മടക്കമുള്ള ദ്രാവകങ്ങൾ ഒഴിക്കിവിട്ടുള്ള ദുരിതം അനുഭവിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. ചിറ്റിലായി പ്രദേശത്തുള്ള കിണറുകളിൽ നിന്നും വെള്ളം ഉപയോഗിക്കാനുള്ള തൃപ്തി പോലും ഇല്ലാത്ത അവസ്ഥ യാണിന്നുള്ളത്. പുത്തൻ തോട്ടിലെ പായൽ തടസ്സമായി നില്കുന്നിടത്ത് മാലിന്യങ്ങൾ പാട കെട്ടിയരൂപത്തിലാണിപ്പോൾ ഉള്ളത്. അതിൽ നിന്നു ദുർഗന്ധവും വെള്ളത്തിനു കളർ മാറ്റവും ഉണ്ട്. കഴിഞ്ഞ ദിവസം താന്ന്യം പഞ്ചായത്തു മെമ്പർ ഷൈനി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതി നൽകിയിട്ടും സത്വര നടപടി കാണാത്തതിൽ പ്രതിഷേധിച്ചു അവിടെയുള്ള കുടുംബാംഗങ്ങൾ ചിറ്റിലായിലെ മുല്ലത്തറ ക്ക് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചപ്പോൾ സമാധാനം കാംക്ഷിക്കാൻ അന്തിക്കാട് എസ്ഐ എത്തി അദ്ദേഹം ത്തിൻ്റെ ചില നിർദ്ദേശങ്ങളിൽ പ്രതിഷേധം ഇല്ലാതാക്കുകയായിരുന്നു. എത്രയും വേഗം പഴുവിൽ – കിഴുപ്പിള്ളിക്കര പ്രധാന പാതയോരത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കാനും കാടിൻ്റെ പ്രതീകമായി നില്ക്കുന്ന പാഴ്ചെടികൾ വെട്ടി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമെടുക്കുകയായിരുന്നു. അതിനു ചാഴൂർ, താന്ന്യം പഞ്ചായത്തുകൾ അടിയന്തിരമായ നടപടികൾ എടുക്കണമെന്നാണ് പ്രതിഷേധ ജ്വാലയിൽ തീരുമാനമായത്.

Related posts

ശ്യാമള അന്തരിച്ചു

Sudheer K

ശൃംഗപുരം ജിഎൽപിഎസ്ബിഎച്ച് സ്കൂളിൽ വാർഷികാഘോഷവും പ്രീ സ്കൂൾ വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനവും

Sudheer K

അരിമ്പൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഓ.പി. ആരംഭിച്ചു

Sudheer K

Leave a Comment

error: Content is protected !!