News One Thrissur
Updates

മണ്ഡല മകരവിളക്ക് തീർത്ഥാടനം; നവംബർ 16 മുതൽ ഗുരുവായൂർ ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ നീട്ടി

ഗുരുവായൂർ: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെയാണ് ദർശനസമയം ഒരു മണിക്കൂർ നീട്ടാൻ തീരുമാനമായത്. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും.നിലവിൽ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കും. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം ഭരണസമിതി യോഗ തീരുമാനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി. മനോജ്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Sudheer K

നാട്ടികയിൽ മഹാത്മ റോഡ് തുറന്നു.

Sudheer K

അരിമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

Sudheer K

Leave a Comment

error: Content is protected !!