തളിക്കുളം: മുറ്റിച്ചൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച സന്ധ്യക്കായിരുന്നു സംഭവം. സുനാമി കേന്ദ്രത്തിന് സമീപമുള്ള 18 കാരിയാണ് പാലത്തിന് മുകളിൽ എത്തി പുഴയിലേക്ക് ചാടിയത്. ശബ്ദം കേട്ട് ഈ നേരം പുഴയിൽ മത്സ്യം പിടിച്ചിരുന്ന മത്സ്യ തൊഴിലാളിയായ മുഹമ്മദ്, നാട്ടുകാരായ വിനു, ബാബു എന്ന വരടക്കം വഞ്ചിയിൽ പാഞ്ഞെത്തി പുഴയിലേക്ക് ചാടി മുങ്ങി തുടിച്ച് മരണത്തോടു മല്ലടിച്ച യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരം അറിയിച്ചതോടെ പൊലീസും എത്തി.