News One Thrissur
Updates

വിദ്യാർത്ഥിയെ അടിച്ചതിന് അധ്യാപികക്കെതിരെ വാടാനപ്പള്ളി പോലീസെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി, അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെയെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർത്ഥിയെ അടിച്ചതിന് അധ്യാപികക്കെതിരെ വാടാനപ്പള്ളി പോലീസെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ക്ലാസിലെ ഡെസ്കിൽ കാൽ കയറ്റിവെച്ചത് ചോദ്യംചെയ്തപ്പോൾ ചീത്തവിളിച്ച ഏഴാംക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്. ക്രിമിനൽക്കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുകയാണ്.

ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി അധ്യാപികയുടെ പേരിൽ വാടാനപ്പള്ളി പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കി കൊണ്ട് ഉത്തരവായത്.

Related posts

മയക്കുമരുന്നിനെതിരെ സ്വരക്ഷാക്യാമ്പയിൻ;: കയ്പമംഗലത്ത് വാർഡ് തല ലഹരി വിരുദ്ധ കൂട്ടായ്മകൾക്ക് തുടക്കം

Sudheer K

16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസിൽ വാടാനപ്പള്ളി സ്വദേശിക്ക് 13 വർഷം കഠിനതടവും 1,50,000 രൂപ പിഴയും.

Sudheer K

തൃപ്രയാർ സാമൂഹ്യക്ഷേമ സമിതിയുടെ 25 -ാം വാർഷികം.

Sudheer K

Leave a Comment

error: Content is protected !!