അന്തിക്കാട്: അന്തിക്കാട് ചെത്തു തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം കെസിഇസി യൂണിറ്റ് സമ്മേളനം സംഘം ഹെഡോഫീസിൽ വച്ച് നടന്നു. സംഘത്തിൻ്റെ പ്രവർത്തന പരിധിക്കനുസരിച്ച് താലൂക്കടിസ്ഥാനത്തിലും ജില്ല അടിസ്ഥാനത്തിലും മറ്റും പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് പഞ്ചായത്തടിസ്ഥാനത്തിലെങ്കിലും കളക്ഷൻ ഏജൻ്റുമാരെ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യൂണിറ്റ് സമ്മേളനം ഉദ്ഘാടനം കെസിഇസി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് എ.എസ്. സുരേഷ് ബാബു നിർവഹിച്ചു. സംഘത്തിലെ മുതിർന്ന ജീവനക്കാരനും സിപിഐ മണ്ഡലം അസി. സെക്രട്ടറിയുമായ കെ.എം. കിഷോർ കുമാർ പതാക ഉയർത്തിയ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റും ജില്ല വനിത സബ്കമ്മിറ്റി കൺവീനറുമായ എം.വി. ബിന്ധ്യ അപ്പക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷാലു കെ.എ, സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, കെസിഇസി ജില്ലാ സെക്രട്ടറി കെ.വി. മണിലാൽ, സംഘം പ്രസിഡണ്ട് ടി.കെ. മാധവൻ, കെസിഇസി ജില്ലാ പ്രസിഡണ്ട് എ.കെ. അനിൽകുമാർ , കെസിഇസി നാട്ടിക മണ്ഡലം പ്രസിഡണ്ട് കെ.സി. ബൈജു, സംഘം സെക്രട്ടറി കെ.വി. വിനോദൻ, അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. സലീഷ്, എഐടിയുസി അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറി വി.എസ്. ഷിബിൻ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തെ അഭിവാദ്യം ചെയ്തു. യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി ഷാലു കെ.എ (പ്രസിഡണ്ട്), ഷജീർ എ.എച്ച് (സെക്രട്ടറി), ഹരിജ കെ.എച്ച് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.