അരിമ്പൂർ: മനക്കൊടി-വെളുത്തൂർ ഉൾപ്പാടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് സ്യുഡോമോണസ് തളിച്ചു. 100 ഏക്കറിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് മിശ്രിതം തളിച്ചത്. അടുത്ത വർഷം മുതൽ 250 ഏക്കർ വരുന്ന പാടശേഖരത്തിൽ സ്യുഡോമോണസ് പ്രയോഗിക്കാൻ കർഷകരെ ബോധവൻമാരാക്കുകയാണ് ലക്ഷ്യം. മരുന്ന് തളി ഉദ്ഘാടനം കാർഷിക വികസന സമിതി ചെയർമാൻ കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. പടവ് കമ്മറ്റി പ്രസിഡന്റ് ശിനീഷ് പയ്യപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുരുഷോത്തമൻ മേനോത്തുപറമ്പിൽ, ഗിരിഷ് തുടങ്ങിയവർ സംസാരിച്ചു.
previous post