തൃശൂർ: മുണ്ടൂരിൽ കെഎസ്ആര്‍ടിസി ഫാസറ്റ് പാസഞ്ചര്‍ ബസ്സും സ്വാകര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കുട്ടികളടക്കം 12 പേര്‍ക്ക് പരിക്ക്. തൃശൂര്‍ കുറ്റിപുറം സംസഥാന പാതയില്‍ മുണ്ടൂര്‍ പെട്രോള്‍ പമ്പിന് മുന്‍വശം വൈകീട്ട് നാലരയക്കാണ് അപകടം. പരിക്കേറ്റവരെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലും ത്യശൂരിലെ വിവിധ സ്വാകര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ത്യശൂര്‍ ഭാഗത്ത് നിന്നും പെരിന്തല്‍ മണ്ണയിലേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ പുറകില്‍. കുന്ദംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ജോണി എന്ന സ്വകാര്യ ലിമിറ്റഡ് സേറ്റാപ്പ് ബസ് ഇടിക്കുകയായിരുന്നു. ഇരു ബസ്സുകളും ഒരോ ദിശയില്‍ ആയിരുന്നു ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഇതു വഴി ഗതാഗതം തടസ്സപ്പെട്ടു. പേരമംഗലം പോലിസും ഹൈവേ പോലിസും സഥലത്ത് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. നെമ്മാനങ്ങാട് തെക്കും പുറത്ത് പൂജിത (9) പ്രിയങ്ക പ്രജീഷ് (5) പ്രത്യയഗ് പ്രജീഷ് (5) കാരുപാരം സ്വാദേശി ഫസീന (38) വിജിത (38) അബുദുള്‍ റഹിമാന്‍ (55) അബു മിറാസ് (32) സജനാസ് (27) പാലാത്ത് അന്‍സൂ (28) ദേവിക രവിചന്ദ്ര (24) ഐറിന്‍ റോസ ആന്റെണി (26) വിജയശ്രീ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.