വാടാനപ്പള്ളി: റഹ് മത്ത് നഗറിന് വടക്ക് അമ്പലത്ത് വീട്ടിൽ പരേതനായ മുഹമ്മദ് മകൻ സൈതുമുഹമ്മദ്(65) ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു. മൃതദേഹം തിങ്കൾ നാട്ടിൽ എത്തിക്കും. അബുദാബിഇസ്ലാമിക് കൾച്ചറൽ സെന്റർ (ഐസിസി) ഭാരവാഹിയാണ്. ഭാര്യ: ലൈല. മക്കൾ: സ്വാലിഹ്(ഖത്തർ), സിയാദ് (ദുബായ്), ഹിദായ, ഹിസാന. മരുമക്കൾ: ഉസ്മാൻ, ഹൂറുൽ ലാസ്മി, ഷജീബ. കബറടക്കം തിങ്കളാഴ്ച രാവിലെ 9 ന് റഹ് മത്ത് നഗർ ചടയൻകുട്ടി ഹാജി മസ്ജിദ് ഖബർസ്ഥാനിൽ.
previous post
next post