കുന്നംകുളം: കാട്ടകാമ്പലിൽ ആനയിടഞ്ഞു. കൊമ്പൻ എടത്താനാട്ടുക്കര കൈലാസനാഥൻ ഇടഞ്ഞത്. രണ്ട് ദിവസത്തോളമായി കാട്ടകാമ്പൽ ത്രത്തിനടുത്ത് തളച്ചിരുന്ന ആനയാണ് ഇന്ന് രാവിലെ ഒൻപതരയോടെ അഴിച്ചു കെട്ടുന്നതിനായി പാപ്പാന്മാർ എത്തിയപ്പോൾ ഇടഞ്ഞത്. ആന പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു. വിവരമറിഞ്ഞ് കുന്നംകുളത്ത് നിന്നും എത്തിയ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചു. സമീപത്തെ പള്ളിപ്പെരുന്നാളിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.
previous post
next post