News One Thrissur
Updates

കാഞ്ഞാണി സെന്ററിൽ ഭീഷണിയായി വൻ കടന്നൽക്കൂട്

കാഞ്ഞാണി: സെന്ററിൽ ഭീഷണിയായി വൻ കടന്നൽക്കൂട്. പോസ്റ്റ്ഓഫീസ് സമീപമാണ് ഭീമൻ കടന്നൽക്കൂട് രൂപപ്പെട്ടിരിക്കുന്നത്. പോസ്റ്റ്ഓഫീസിലും സമീപത്തുള്ള ഹാളിൽ വരുന്ന ആളുകൾക്ക് കടന്നലിന്റെ ആക്രമണമേറ്റിരുന്നു. ഇതിനു സമീപം പാർക്കിങ്ങിന് എത്തുന്നവരും ഭീതിയിലാണ്. അപകടരമായ രീതിയിൽ നിൽക്കുന്ന കടന്നൽക്കൂട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ ഉടൻ ചെയ്യണമെന്നും, നിരവധി സ്ഥാപനങ്ങൾ നിൽക്കുന്നതിന് ഇടയിലുള്ള ഈ കടന്നൽക്കൂട് അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ വൻ ദുരന്തമാണുണ്ടാവുമെന്നും കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുൻപ് പടിയത്ത് വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ വിദ്യാർഥി കടന്നലിന്റെ ആക്രമണത്തിൽ മരിച്ചിരുന്നു.

Related posts

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം.

Sudheer K

ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം ഇന്ന്

Sudheer K

അന്തിക്കാട് വീണ്ടും റോഡിലെ കുഴി വില്ലനായി; കല്ലിട വഴി റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!