തൃപ്രയാർ: നാട്ടിക നിയോജകമണ്ഡലം എംഎൽഎ സി.സി. മുകുന്ദൻ്റെ 2023-2024 ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച എൽഇഡി മിനി മാസ്റ്റ് ലൈറ്റിംഗ് സിസ്റ്റം നാട്ടിക ഗവ.ഫിഷറീസ് ജംഗഷനിൽ സി.സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ.സന്തോഷ്, പഞ്ചായത്ത് വൈ. പ്രസിഡൻ്റ് രജനി ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ദാസൻ, നിഖിത. പി. രാധാകൃഷ്ണൻ, ഗ്രീഷ്മ സുഖിലേഷ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.
next post