തളിക്കുളും: എസ്.എൻ.ഡി.പി. യോഗം തളിക്കുളം അമ്പലനട ശാഖ മന്ദിരത്തിന്റെ ശിലാസ്ഥാപനം നവംബർ 11 ന് രാവിലെ 9 ന് നാട്ടിക യൂണിയൻ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നിർവഹിക്കും. എരണേഴത്ത് ഭഗവതി ക്ഷേത്രം മേൽശാന്തി ധനേഷ് കാർമ്മികത്വം വഹിക്കും. സുദീപ് മാസ്റ്റർ (വൈസ് പ്രസിഡണ്ട്, എസ്.എൻ.ഡി.പി. യോഗം നാട്ടിക യൂണിയൻ), മോഹനൻ കണ്ണമ്പിള്ളി (സെക്രട്ടറി), പ്രകാശ് കടവിൽ (എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ), എം എസ് സജീഷ് (ശാഖാ പ്രസിഡന്റ്) ഷീന പ്രകാശൻ (ശാഖാ വൈസ് പ്രസിഡൻ്റ്) ബൈജു കെ.ആർ (സെക്രട്ടറി) എന്നിവർ പങ്കെടുക്കും.
previous post