വാടാനപ്പള്ളി: ബന്ധു വീട്ടിലേക്കന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ കാൺമാനില്ലെന്ന് പരാതി. തളിക്കുളം മുല്ലക്കര ഹൗസിൽ ദിലീപിൻ്റെ മകൾ ചന്ദന(21) യെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ബന്ധുവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ചന്ദന വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകീട്ടും തിരിച്ചെത്താതായതോടെ ബന്ധു വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് അവിടെ എത്തിയില്ലെന്ന് മനസ്സിലായത്. തുടർന്ന് വാടാനപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു.. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വാടാനപ്പള്ളി പോലീസുമായോ താഴെയുള്ള നമ്പറിലോ ബന്ധപ്പെടണം
ഫോൺ: 8089554763 / 8606824136