പെരിഞ്ഞനം: പെരിഞ്ഞനം വെസ്റ്റിൽ വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ രക്ഷിച്ചു. പാൾസ് ട്രാവൽസ് ഉടമ കിഴക്കേടത്ത് ശ്രീനിവാസന്റെ വീട്ടിലാണ് ഇന്ന് രാവിലെ മൂങ്ങ വലയിൽ കുടുങ്ങിയത്. വീട്ടിലെ കോഴിക്കൂടിന് മുകളിൽ സ്ഥാപിച്ചിരുന്ന വലയിലാണ് മുങ്ങ കുടുങ്ങിയത്. നായയുടെ കുര കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാർ വെള്ളിമൂങ്ങയെ കണ്ടത്. പരിസ്ഥിതി പ്രവർത്തകൻ കുളിമുട്ടം അൻസാരിയെത്തിയാണ് മൂങ്ങയെ പുറത്തെടുത്തത്. മൂങ്ങയെ വനം വകുപ്പിന് കൈമാറുമെന്ന് അൻസാരി അറിയിച്ചു.
previous post