അഴീക്കോട്: തീരദേശത്ത് കഴിഞ്ഞ 115 ദിവസമായി നിലനിന്നിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി. ഞയറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് അഴീക്കോട് മുനമ്പം ഫെറിയിലൂടെ യാത്രക്കാരെയും കയറ്റി ബോട്ട് സർവീസ് പുനരാരംഭിച്ചു. ഇതോടെ കോൺഗ്രസ് ജെട്ടിയിൽ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരവും ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹർത്താലും പിൻവലിച്ചു. ഒടുവിൽ മാസം 7000 രൂപ വാടക നൽകി അഴീക്കോട് മുനമ്പം പാലത്തിന്റെ സ്ഥലം കണ്ടെത്തുകയും ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ബോട്ടിലേക്ക് കയറാൻ താത്കാലിക മരപ്പാലം സ്ഥാപിച്ചുമാണ് ബോട്ട് സർവീസ് ആരംഭിച്ചത്. ബോട്ട് സർവീസ് ആരംഭിച്ച സാഹചര്യത്തിൽ കോൺഗ്രസ് 17 ദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.
previous post
next post