News One Thrissur
Updates

എളവള്ളിയിൽ ഹരിത കർമ്മ സേന അംഗത്തിന് നേരെ ആക്രമണം

ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നേരെ ഗൃഹനാഥന്റെ അസഭ്യവർഷവും ആക്രമണവും. പറയ്ക്കാട് വാർഡ് അഞ്ചിൽ താമസിക്കുന്ന തോപ്പിൽ കൃഷ്ണപ്രഭ വീട്ടിൽ വൈശാഖാണ് ആക്രമണം നടത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹരിത കർമ്മ സേന അംഗത്തെ വലത് കൈപിടിച്ചു തിരിക്കുകയും മൊബൈൽ തട്ടിപ്പറിക്കുകയും ചെയ്ത ശേഷമാണ് അസഭ്യവർഷം തുടങ്ങിയത്.

സംഭവമറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം പരിക്കേറ്റ ഹരിത കർമ്മ സേനാംഗത്തെ മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.
പാവറട്ടി പോലീസിന് പരാതി നൽകി.ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയും പോലീസിനെ കൈമാറിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ ആക്രമിച്ച സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു.

Related posts

ബാലമുരളി കറുത്തടത്ത് അന്തരിച്ചു

Sudheer K

വനിത സൗഹൃദ പഞ്ചായത്ത്: തളിക്കുളത്തെ തെരഞ്ഞെടുത്തു.

Sudheer K

ജിഐഒ ജില്ലാ സമ്മേളനം.തൃപ്രയാർ ടി.എസ്.ജി.എ. ഇൻഡോർ സ്‌റ്റേഡിയത്തിൽ

Sudheer K

Leave a Comment

error: Content is protected !!