കൊടുങ്ങല്ലൂർ: അഴീക്കോട് ഭാര്യയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു. അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന കാതി കോടത്ത് വീട്ടിൽ സുരേഷ് (54) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് ഭാര്യ ഷൈലയെ തലയ്ക്കടിച്ച് ഇയാൾ പരിക്കേൽപ്പിച്ചത്. ഇത് സംബന്ധിച്ച് ഷൈല നൽകിയ പരാതിയെ തുടർന്ന് സുരേഷിനെ തേടി പോലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് മുനക്കൽ ബീച്ചിനു സമീപത്തുള്ള ഹെൽത്ത് സബ് സെൻ്റർ പരിസരത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.