പെരിഞ്ഞനം: മുനമ്പം സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് സമരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെരിഞ്ഞനം സ്വദേശി കൊടുങ്ങല്ലൂരിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം വെസ്‌റ്റ് ആറാട്ടുകടവ് തറയിൽ ബാലൻ (75) ആണ് മരിച്ചത്. സ്വന്തം ഭൂമിക്ക് രേഖകൾ ഉണ്ടായിട്ടും അവകാശങ്ങൾ തടഞ്ഞു വെക്കപ്പെട്ടത്തിനെതിരെ നിയമ പോരാട്ടം നടത്തിവന്നിരുന്ന ആളാണ് ഇദ്ദേഹം. മുനമ്പം സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങവേ കൊടുങ്ങല്ലൂരിൽ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.