News One Thrissur
Updates

പോക്സോ കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടിൽ ബെന്നിയെന്ന ജേക്കബി(63)നെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ. സുരേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. വർഷങ്ങളായി കരാട്ടെ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനം നൽകുന്നുണ്ട്. പരിശീലനത്തിനിടെ ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ ചാലക്കുടി സ്റ്റേഷനിലും കേസ്സെടുത്തിട്ടുണ്ട്. പരാതിയെത്തുടർന്ന് കേസ്സെടുത്ത പോലീസ് കഴിഞ്ഞ ദിവസം വേഷം മാറി ഇയാളുടെ പരിശീലനസ്ഥല ത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ആളൂർ എസ്.ഐ കെ.എസ്. സുബിന്ദ്, എ.എസ്.ഐ മിനിമോൾ, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related posts

അങ്കണവാടിക്കായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി

Sudheer K

എടവിലങ്ങിൽ ചായക്കടകളിൽ മോഷണം.

Sudheer K

എറവിൽ തെരുവ് നായശല്യം രൂക്ഷം: സംസ്ഥാനപാതയിൽ അപകടങ്ങൾ പെരുകുന്നു

Sudheer K

Leave a Comment

error: Content is protected !!