അന്തിക്കാട്: കുരുന്നു മനസ്സുകളിലെ സർഗാത്മകഥ കണ്ടെത്തുന്നതിനായി മാങ്ങാട്ടുകര എയുപി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടത്തി. ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് എം.ആർ. രാജീവ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്. സിമി, പഞ്ചായത്തംഗങ്ങളായ മേനക മധു, മിനി ചന്ദ്രൻ, സരിത സുരേഷ്, ഉഷാകുമാരി (ശ്രീകല അംഗൻവാടി), സിന്ധു ടീച്ചർ ( ദീപശിഖ അംഗൻവാടി), കെ.എസ്. സ്വപ്ന എന്നിവർ സംസാരിച്ചു. ചടങ്ങിൽ അംഗൻവാടി ടീച്ചർമാരെ ഉപഹാരം നൽകി ആദരിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാന വിതരണം നടത്തി.