മതിലകം: യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി ഓണ്‍ലൈന്‍ ആപ്പിലൂടെ പ്രലോഭിപ്പിച്ച് യുവാവിനെയും സുഹൃത്തിനെയും ഹണിട്രാപ്പിലൂടെ മതിലകത്തേയ്ക്ക് വിളിച്ചുവരുത്തി കൊള്ളയടിച്ച സംഘത്തിലെ മൂന്ന് പേര്‍ കൂടി പോലീസ് പിടിയിലായി. കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ ഹസീബ് (27), വാടാനപ്പള്ളി കണ്ടശ്ശംകടവ് സ്വദേശി ഓളാട്ട് വീട്ടില്‍ ബിനു(25), പെരിഞ്ഞനം പള്ളിവളവ് സ്വദേശി തേരുപറമ്പില്‍ പ്രിന്‍സ് (23) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
മതിലകത്തെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി കയ്പമംഗലം കൂരിക്കുഴിയിലെത്തിച്ച് പണവും സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ ശേഷം ഇറക്കിവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ രണ്ട് പേരായ മതിലകം പൊന്നാംപടി കോളനിയില്‍ വട്ടപ്പറമ്പില്‍ അലി അഷ്‌കര്‍ (25), മതിലകം മതില്‍മൂല സ്വദേശി തോട്ടപ്പുള്ളി ശ്യാം എന്നിവരെ മതിലകം പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.