വാടാനപ്പള്ളി: വധശ്രമ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഏഴാംകല്ല് മാളുത്തറ രഘു എന്ന കണ്ണനെ (38) ആണ് ഐഎസ്എച്ച്ഒ ബി.എസ്. ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ മാസം 6 നാണ് അയൽ വാസിയായ ഏഴാം കല്ല് സ്വദേശി ഗീതാനന്ദൻ (54)എന്നയാളെ രഘു ആക്രമിച്ചത്. ഗീതാനന്ദന്റെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോവുകയായിരുന്നു പ്രതിയായ കണ്ണനെ തൃശൂർ അത്താണിയിൽ നിന്നുമാണ് പിടികൂടിയത്. എസ്ഐ ശ്രീലക്ഷ്മി, സിപിഒ മാരായ ശ്രീജിത്ത്, അലി, രൺ ദീപ്, വിനോദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുനീഷ്.എൻ.ആർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
previous post